Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Splash Of Color

Idukki

വ​ർ​ണം​ വി​ത​റി ദീ​പി​ക-​ഡി​സി​എൽ ക​ള​ർ ഇ​ന്ത്യ മ​ത്സ​രം

തൊ​ടു​പു​ഴ: ഒ​രേ​യൊ​രു ഇ​ന്ത്യ, ഒ​രൊ​റ്റ​ ജ​ന​ത എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടും രാ​ജ്യ​ത്തി​ന്‍റെ 80-ാംസ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ദീ​പി​ക​യു​ടെ 140-ാംവാ​ർ​ഷി​ക​വും ഡി​സി​എ​ലി​ന്‍റെ 75-ാംവാ​ർ​ഷി​ക​വും മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ ദീ​പി​ക-​ഡി​സി​എ​ൽ ക​ള​ർ​ഇ​ന്ത്യ​ സീ​സ​ണ്‍-5 മ​ത്സ​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വ​നാ​വി​ലാ​സ​വും ക​ലാ​ചാ​തു​ര്യ​വും വി​ളി​ച്ചോ​തു​ന്ന​താ​യി. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​ചേ​ർ​ന്നു.​

തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ​ന​ട​ന്ന മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റം​സി​യ നി​യാ​സ് കാ​ൻ​വാ​സി​ൽ ക​ള​റിം​ഗ് ന​ട​ത്തി നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ സ​ഹി​ഷ്ണു​ത​യും ഐ​ക്യ​വും ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നും ദേ​ശ​സ്നേ​ഹ​വും പൗ​ര​ബോ​ധ​വും വ​ള​ർ​ത്താ​നും ദീ​പി​ക​യും ഡി​സി​എ​ലും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ക​ള​ർ​ഇ​ന്ത്യ മ​ൽ​സ​രം സ​ഹാ​യക​ര​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ വി​മ​ല പ​ബ്ലി​ക്സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​എ​ഫ്സി കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​സീ​ന സി​എം​സി പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ഡി​സി​എ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ന്ദു ജോ​സ​ഫ് സ്വാ​ഗ​ത​വും സം​സ്ഥാ​ന റി​സോ​ഴ്സ് ടീം ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് കു​ണി​ഞ്ഞി ന​ന്ദി​യും പ​റ​ഞ്ഞു. ദീ​പി​ക ജി​ല്ലാ ബ്യൂ​റോ ചീ​ഫ് ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ, ദീ​പി​ക സ്റ്റാ​ഫം​ഗ​ങ്ങ​ളാ​യ അ​ഖി​ൽ ജോ​ർ​ജ്, ബി​നു കാ​ക്ക​നാ​ട്ട്, മ​നു​മൈ​ക്കി​ൾ, ജോ​യി കി​ഴ​ക്കേ​ൽ, ടി.​പി.​സ​ന്തോ​ഷ്കു​മാ​ർ, അ​ഖി​ൽ പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Latest News

Corehub Up